കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍കോളജുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാന്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കി. ആലപ്പുഴ, കോട്ടയം മെഡിക്കല്‍കോളജുകളില്‍ ഒഴികെ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, എര്ണാകളും, കണ്ണൂര്‍, കൊല്ലം, തുടങ്ങി സംസ്ഥാനത്തെ മെഡിക്കല്കോളജുകളിലെല്ലാം ചില വിദ്യാര്‍ഥികള്‍ സിന്തറ്റിക് ലഹരിയും കഞ്ചാവും പതിവായി ഉപയോഗിക്കുന്നതായാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കണ്ടെത്തല്‍.
എംബിബിഎസ് വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇവ ഇല്ലാതാക്കുന്നതിനു നേരത്തെ തന്നെ മെഡിക്കല്‍കോളജുകളില്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബ് രൂപീകരിച്ചിരുന്നതായി ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ മാത്യു കുര്യന് അറിയിച്ചു. മെഡിക്കല്‍കോളജ് സൂപ്രണ്ട്, വാര്ഡന്മാര്, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ക്ലബ്. ഇതിന് പുറമേ ഹോസ്റ്റലുകളില്‍ ‘ശ്രദ്ധ’ എന്ന പേരില്‍ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. വാര്ഡന്മാരും വിദ്യാര്‍ഥികളും അടങ്ങുന്നതാണ് ഗ്രൂപ്പ് . ക്ലബുകളും ഗ്രൂപ്പുകളും വീണ്ടും വിദ്യാര്‍ഥികളെ നിരീക്ഷിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍കോളജിലെ എംബിബിഎസ് വിദ്യാര്‍ഥി നാല് ഗ്രാം ഹാഷിഷുമായി പിടിയിലായിരുന്നു.
മെഡിക്കല്‍ കോളജുകളില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കി
01:28 AM Dec 01, 2021 | Deepika.com