തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡ് മാതൃകയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന റവന്യു ഉദ്യോഗസ്ഥർക്കും അവാർഡ് ഏർപ്പെടുത്തി. വില്ലേജ് ഓഫിസർ, തഹസിൽദാർ, ലാൻഡ് റെക്കോർഡ്സ് വിഭാഗം തഹസിൽദാർ, തഹസിൽദാർ (റവന്യു റിക്കവറി, ലാൻഡ് അസൈൻമെന്റ്), സബ് കളക്ടർ- ആർഡിഒ, ഡപ്യൂട്ടി കളക്ടർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.
വില്ലേജ് ഓഫിസർമാർക്ക് ജില്ലാ തലത്തിലും മറ്റുള്ളവർക്ക് സംസ്ഥാന തലത്തിലും അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ ജില്ലയിലേയും മികച്ച മൂന്നു വില്ലേജ് ഓഫിസർമാർക്കു വരെ അവാർഡ് നൽകും. ഓരോ വിഭാഗത്തിലേയും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന മൂന്നു വീതം തഹസിൽദാർമാർക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകും. ഡപ്യൂട്ടി കളക്ടർമാർക്കും മൂന്നു വീതം അവാർഡുകൾ സംസ്ഥാന തലത്തിൽ പ്രഖ്യാപിക്കും. ജനുവരിയിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 24ന് അവാർഡ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന അധ്യാപക അവാർഡ് മാതൃകയിൽ മികച്ച റവന്യു ഉദ്യോഗസ്ഥർക്കും അവാർഡ്
01:19 AM Dec 01, 2021 | Deepika.com