തിരുവനന്തപുരം: പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സർവീസ് പോർട്ടൽ, സിറ്റിസണ്‍ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ പ്രവൃത്തി പഥത്തിലേക്ക്.
പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ, എഫ്ഐആർ പകർപ്പ് ലഭ്യമാക്കൽ, അപകടകേസുകളിൽ ഇൻഷ്വറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്ക് പുതിയ പോർട്ടൽ വഴി അപേക്ഷിക്കാം.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കുളള പണം അടയ്ക്കാൻ ഓണ്‍ലൈൻ പേമെന്റ് രീതികളും ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാം.
പൊതുജനങ്ങൾക്കു പോലീസിന്റെ ‘തുണ’ തിരുവനന്തപുരം: പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സർവീസ് പോർട്ടൽ, സിറ്റിസണ്‍ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ
01:19 AM Dec 01, 2021 | Deepika.com