തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാരെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. കേരളാ ബാംബൂ കോർപ്പറേഷൻ ചെയർമാനായി ടി.കെ. മോഹനനെ നിയമിച്ചു. കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനായി സാബു ജോർജിനേയും ഓട്ടോകാസ്റ്റ് ചെയർമാനായി അലക്സ് കണ്ണമലയേയും നിയമിച്ചു.
കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ ) ചെയർമാനായി ഫീലിപ്പോസ് തോമസിനേയും നിയമിച്ചു. നേരത്തെ കെഎസ്എഫ്ഇ ചെയർമാനായിരുന്നു.
ബിനോയ് ജോസഫാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് (യുഇഐ) ലിമിറ്റഡ് ചെയർമാൻ. ഹാൻഡി ക്രാഫ്റ്റ്സ് ഡവലപ്മന്റ് കോർപറേഷൻ ചെയർമാനായി പി.രാമഭദ്രനേയും നിയമിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ നേരത്തെ ചുമതലയേറ്റിരുന്നു.
ഫിലിപ്പോസ് തോമസ് കെഎസ്ഐഇ ചെയർമാൻ
01:19 AM Dec 01, 2021 | Deepika.com