ഭിന്നശേഷി അവകാശ നിയമത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം
01:19 AM Dec 01, 2021 | Deepika.com
തിരുവനന്തപുരം: ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെഎസ്ആർടിസി ബസുകളിൽ യുഡിഐഡി കാർഡിന്റെയോ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തിൽ സൗജന്യ യാത്രാ പാസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ കെഎസ്ആർടിസി സിഎംഡിക്കു ഉത്തരവു നൽകി.