‘മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം’
01:19 AM Dec 01, 2021 | Deepika.com
കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് അറിയിച്ചു. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള ഭയവും നിലവിലുള്ളപ്പോള്‍ മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറന്നുവിടുന്നത് ജനജീവിതത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും പ്രൊലൈഫ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.