കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു എം. തങ്കച്ചന് ലഹരിക്ക് അടിമയെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈജു കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണം. മുമ്പ് ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തതു സംബന്ധിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ ഇയാള്‍ക്കെതിരേ കേസ് എടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. സൈജുവിനെതിരേ സ്വമേധയാ കേസെടുക്കുന്നതും പോലീസ് പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സൈജു ലഹരിക്ക് അടിമ: പോലീസ് കമ്മീഷണര്‍
01:14 AM Dec 01, 2021 | Deepika.com