പത്തനംതിട്ട: യുഡിഎഫ് യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരും മനഃപൂർവം യോഗത്തിൽ പങ്കെടുക്കാതിരുന്നതാണെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പങ്കെടുത്തിട്ടില്ല. സിൽവർ ലൈനിന് എതിരേയുള്ള പ്രക്ഷോഭത്തിന്റെ തീയതി നിശ്ചയിക്കാൻ വേണ്ടി മാത്രമുള്ള യോഗമായിരുന്നു അതെന്നും സതീശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും രമേശും യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് സതീശൻ
12:34 AM Nov 30, 2021 | Deepika.com