തിരുവനന്തപുരം: പ്ലസ്ടുതലം വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യപരീക്ഷകൾ ഫെബ്രുവരിയിൽ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചു.
2021 ഏപ്രിൽ 10, 18 തീയതികളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള മുഖ്യപരീക്ഷയാണ് ഫെബ്രുവരിയിൽ നടക്കുന്നത്. പരീക്ഷയുടെ ടൈംടേബിളും തസ്തിക തിരിച്ചുള്ള വിശദമായ സിലബസും പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യതാ പട്ടികകൾ ഡിസംബർ ആദ്യം പ്രസിദ്ധീകരിക്കും.
പിഎസ്സി പരീക്ഷയുടെ ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ച് പരീക്ഷ എഴുതുവാനുള്ള സമയത്തിലും മാറ്റം വരുത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആർ/ഓണ്‍ലൈൻ പരീക്ഷകൾക്കും 90 മിനിറ്റായിരിക്കും. എന്നാൽ പ്രാഥമിക പരീക്ഷകൾക്ക് നിലവിലുള്ള 75 മിനിറ്റ് തുടരും.
പ്ലസ്ടുതല മുഖ്യപരീക്ഷകൾ ഫെബ്രുവരിയിൽ
12:34 AM Nov 30, 2021 | Deepika.com