റോ​​​ഡ് ക​​​ണ​​​ക്ടി​​​വി​​​റ്റി മാ​​​പ്പിം​​​ഗ് ത​​​യാ​​​റാ​​​ക്കും: മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍

12:34 AM Nov 30, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ റോ​​​ഡു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ഗു​​​ണ​​​മേ​​​ന്‍​മ​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി റോ​​​ഡ് ആ​​​സ്തി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റോ​​​ഡ് ക​​​ണ​​​ക്ടി​​​വി​​​റ്റി മാ​​​പ്പിം​​​ഗ് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള സ്റ്റേ​​​റ്റ് റി​​​മോ​​​ട്ട് സെ​​​ന്‍​സിം​​​ഗ് ആ​​​ൻഡ് എ​​​ണ്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ് സെ​​​ന്‍റര്‍ ( കെ ​​​എ​​​സ് ആ​​​ര്‍ ഇ ​​​സി ) ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ പ്ലാ​​​റ്റ്ഫോ​​​മി​​​ന്റേ​​​യും ആ​​​ര്‍ ട്രാ​​​ക്ക് മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റേയും സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഇ​​​തി​​​നാ​​​യി ഒ​​​രു വാ​​​ര്‍​ഡി​​​ന് 3000 രൂ​​​പ ചെ​​​ല​​​വാ​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്‍​കി​ . തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​ണ് ക​​​ണ​​​ക്ടി​​​വി​​​റ്റി മാ​​​പ്പിം​​​ഗ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.