തിരുവനന്തപുരം: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോണ്‍ഗ്രസ് നേതാവുമായ മന്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കി. കണ്ണൂർ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണു നടപടി.
കണ്ണൂർ ജില്ലയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രധാന എതിരാളിയാണ് മന്പറം ദിവാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ നേരത്തേ മത്സരിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ പ്രസിഡന്റ് മന്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
മന്പറം ദിവാകരനെ കോൺഗ്രസിൽനിന്നു പുറത്താക്കി
02:05 AM Nov 29, 2021 | Deepika.com