കൊച്ചി: പുരാവസ്തുവിന്റെ മറവി ൽ കോടികള്‍ തട്ടിയ മോന്സന് മാവുങ്കല്‍ കലൂരിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ ടിപ്പു സുല്‍ത്താന്റെ സിംഹാസനം ഉള്‍പ്പെടെ 35 എണ്ണം വ്യാജമാണെന്ന് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍.
ഇവയ്ക്കു പറയത്തക്ക പഴക്കമില്ലെന്നും കണ്ടെടുത്ത ശബരിമല ചെമ്പോല തിട്ടൂരത്തില്‍ വിശദമായ പരിശോധന വേണമെന്നും പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വസ്തുക്കളുടെ പരിശോധനാഫലം ഉള്‍പ്പെടുത്തിയുള്ള അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
സംസ്ഥാന പുരാവസ്തു വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ സംയുക്തമായി മോന്‍സന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്.
മോന്‍സന്റെ പുരാവസ്തുക്കള്‍ വ്യാജമെന്ന് പുരാവസ്തു വകുപ്പ്
01:47 AM Nov 29, 2021 | Deepika.com