നീറ്റ്: കേരള റാങ്ക് പട്ടിക നീട്ടി; സ്കോ​ർ 30 വ​രെ ന​ൽ​കാം

01:58 AM Nov 28, 2021 | Deepika.com

തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള സം​സ്ഥാ​ന റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് എ​ൻ​ട്ര​ൻ​സ് കമ്മീഷണ​ർ ഏ​താ​നും ദി​വ​സ​ത്തേ​ക്കു​ നീ​ട്ടി. നീ​റ്റ് യു​ജി ഫ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഒ​രവ​സ​ര​ം ​കൂ​ടി അ​ഭ്യ​ർ​ഥി​ച്ച് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നീ​റ്റ് ഫ​ലം ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ 30ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സ​മ​യം അ​നു​വ​ദി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ക്കാം: www.cee.kerala.gov.in
ഹെ​ൽ​പ്‌​ലൈ​ൻ: 0471 2525300.