ഏഴിമല: ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 231 ട്രെയിനികൾ പാസിംഗ് ഔട്ട് പരേഡ് നടത്തി ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മാലദ്വീപ് പ്രതിരോധമന്ത്രി മരിയ അഹമ്മദ് ദീദി മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു പരേഡ് പരിശോധിച്ചു. ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്നു പറഞ്ഞ മന്ത്രി ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും സംസാരിച്ചു. മികച്ച വിജയം നേടിയ കേഡറ്റുകൾക്കുള്ള മെഡലുകളും അവർ സമ്മാനിച്ചു.
231 ട്രെയിനികൾ നാവികസേനയുടെ ഭാഗമായി
01:52 AM Nov 28, 2021 | Deepika.com