തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,741 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 54,309 സാന്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.73%. ഇന്നലെ 28 മരണം സ്ഥിരീകരിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് 526 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 39,679 ആയി. ഇന്നലെ 5,144 പേർ രോഗമുക്തി നേടി. 48,501 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 797, തിരുവനന്തപുരം 786, തൃശൂർ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂർ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസർഗോഡ് 95.
4,741 പേർക്കു കോവിഡ്
01:52 AM Nov 28, 2021 | Deepika.com