ഒ​മിക്രോ​ണ്‍: ജാ​ഗ്ര​ത കൈ​വി​ട​രു​തെന്ന് ആരോഗ്യമന്ത്രി

01:52 AM Nov 28, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മിക്രോ​ണുമാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കി​യ​താ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ​്. കേ​ന്ദ്ര നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് സം​സ്ഥാ​നം ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി. വി​ദേ​ശ​ത്തുനിന്നെത്തു​ന്ന​വ​രെ പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​രാക്കി ക്വാ​റ​ന്‍റൈ​ൻ ഉ​റ​പ്പാ​ക്കും.

പൊതുജനങ്ങൾ മാ​സ്ക്, സാ​മൂഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം സം​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ​ടു കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.