കൊച്ചി: റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്കും ചേര്‍ക്കലുകള്‍ക്കും പ്രത്യേക പദ്ധതിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ‘തെളിമ’ എന്ന പേരില്‍ ഡിസംബര്‍ 15വരെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പറുകള്‍ ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും അവസരമുണ്ട്.
റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ പേര്, മേല്‍വിലാസം, കാര്ഡുടമയുമായിട്ടുളള ബന്ധം, അംഗങ്ങളുടെ തൊഴില്‍, എല്‍പിജി വിവരങ്ങൾ എന്നിവയിൽ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ഇവ തിരുത്താനും തെളിമയിലൂടെ കഴിയും. റേഷന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 95.9 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. അടുത്ത വര്‍ഷം ജനുവരിയോടെ ഇത് നൂറു ശതമാനം പൂര്‍ത്തീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
റേഷന്‍ കാര്‍ഡ് തിരുത്തലുകൾക്ക് ‘തെളിമ’
12:45 AM Nov 28, 2021 | Deepika.com