തിരുവനന്തപുരം: സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ നടത്തിയ പ്ലസ് വണ്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്യാം. നാലു ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ രണ്ടിനകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപ്പൽമാർ ഡിസംബർ മൂന്നിനകം അപേക്ഷ അപ്ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പർ ഒന്നിന് ഫീസ്. പരീക്ഷാഫലം കഴിഞ്ഞ 24ന് വരുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പ്രസിദ്ധീകരിക്കുന്നതിനു സാധിച്ചില്ല.
പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചു
12:45 AM Nov 28, 2021 | Deepika.com