തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവർത്തിക്കാതിരിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘മകൾക്കൊപ്പം’ കാന്പയിന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പഠിച്ചിരുന്ന തൊടുപുഴ അൽ-അസർ കോളജിൽ നിന്നാണ് ’മകൾക്കൊപ്പം’ മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഡിസംബർ മൂന്നിന് പ്രതിപക്ഷ നേതാവ് അൽ അസർ കോളജിലെത്തും.കുട്ടികളിൽ അത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.
‘മകൾക്കൊപ്പം’: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്
12:45 AM Nov 28, 2021 | Deepika.com