സർക്കാരിനെതിരേയുള്ള പ്രക്ഷോഭം: യുഡിഎഫ് യോഗം 29ന്
12:50 AM Nov 27, 2021 | Deepika.com
തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപനസമിതി യോഗം 29നു ചേരും. രാവിലെ 10ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലാണ് യോഗമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.