കൊച്ചി: മലയാള സിനിമയിലെ മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന.
ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം റെയ്ഡ് നടത്തിയത്.
ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ കച്ചേരിപ്പടിയിലെ ഓഫീസിലും ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിംസ് ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലും ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിച്ചു.
ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇവര്‍ നിര്‍മിച്ച വിവിധ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും പരിശോധിച്ചു.
മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ പരിശോധന
12:50 AM Nov 27, 2021 | Deepika.com