കൊച്ചി: ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിയിറക്കു ജോലി ചെയ്യാന്‍ ചുമട്ടു തൊഴിലാളികള്‍ക്ക് നിയമപരമായി അവകാശമില്ലെന്നും ഇവിടെ ജോലി ചെയ്യുന്നതിനുള്ള അവകാശം ദേവസ്വം ബോര്‍ഡും കരാറുകാരും നിയോഗിക്കുന്ന തൊഴിലാളികള്‍ക്കാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇവിടങ്ങളില്‍ കയറ്റിയിറക്കു ജോലികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ശബരിമലയില്‍ ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുപോകുന്നതു ചുമട്ടു തൊഴിലാളികള്‍ തടസപ്പെടുത്തുന്നെന്ന പരാതി വ്യാപകമാണെന്ന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ശബരിമലയിലും പന്പയിലും കയറ്റിയിറക്കുജോലി ചെയ്യാനുള്ള അവകാശം ചുമട്ടുതൊഴിലാളികള്ക്കല്ല: ഹൈക്കോടതി
12:50 AM Nov 27, 2021 | Deepika.com