തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,677 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാളുകൾക്കു ശേഷം അന്പതിനായിരത്തിൽ താഴെയായി.
ഇന്നലെ 33 മരണം സ്ഥിരീകരിച്ചു. കൂടാതെ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 355 മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 39,125 ആയി. ഇന്നലെ 56,558 സാന്പിളുകൾ പരിശോധിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.27 ശതമാനം. 6,632 പേർ രോഗമുക്തി നേടി. 49,459 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂർ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂർ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസർഗോഡ് 86.
സംസ്ഥാനത്ത് 4,677 പേർക്കു കോവിഡ്
12:50 AM Nov 27, 2021 | Deepika.com