തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ എട്ടിനു പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ 30 നു മുൻപ് അറിയിക്കണമെന്നു ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് എം. കൗൾ അറിയിച്ചു.
കരട് വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in) ബന്ധപ്പെട്ട ജില്ലാ, താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തിലും വില്ലേജ് ഓഫീസിലും ബിഎൽഒമാരുടെ കൈവശവും ലഭ്യമാണ്. ഇതു പരിശോധിച്ച് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കാം.
കരട് വോട്ടർ പട്ടിക: ആക്ഷേപങ്ങളും അവകാശങ്ങളും 30നകം അറിയിക്കണം
12:50 AM Nov 27, 2021 | Deepika.com