തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു തൊ​ഴി​ലു​മാ​യി ടെ​സ്റ്റ്ഹൗ​സ്

12:50 AM Nov 27, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​ശേ​​​ഷം ജോ​​​ലി​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ടെ​​​ക്നോ​​​പാ​​​ര്‍​ക്കി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ബ​​​ഹു​​​രാഷ്‌ട്ര സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ടെ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി ടെ​​​സ്റ്റ്ഹൗ​​​സ് .

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി വ​​​ന്ന സ്ത്രീ​​​ക​​​ളെ ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ക്കി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നും ഈ ​​​പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ജോ​​​ലി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളു​​​ടെ ഐ ​​​ടി നൈ​​​പു​​​ണ്യ​​​വി​​​കാ​​​സ​​​ത്തി​​​നു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​യി​​​രി​​​ക്കും ഇ​​​ത്.

ഇ​​​പ്പോ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഈ ​​​ക​​​രി​​​യ​​​ർ റി​​​ട്ടേ​​​ൺ പ്രോ​​​ഗ്രാ​​​മി​​​ലൂ​​​ടെ ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രോ ക​​​രി​​​യ​​​ർ ബ്രേ​​​ക്ക് ഉ​​​ള്ള​​​വ​​​രോ ആ​​​യ​​​വ​​​ർ​​​ക്ക് ജോ​​​ലി​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​നു​​​ള്ള മി​​​ക​​​ച്ച അ​​​വ​​​സ​​​ര​​​മാ​​​ണൊ​​​രു​​​ക്കു​​​ന്ന​​​ത്. ഫു​​​ൾ ടൈം, ​​​പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തേ​​​ടു​​​ന്ന​​​തെ​​​ന്നു ഗ്ലോ​​​ബ​​​ൽ ചീ​​​ഫ് ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.