റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റിന് 10 രൂപ
01:12 AM Nov 26, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയർത്തിയ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് ചാർജ് 10 രൂപയാക്കി പുനഃസ്ഥാപിച്ചു. ട്രെയിൻ ഗതാഗതം പുനരാരംഭിച്ചശേഷം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്ലാറ്റ് ഫോം ചാർജ് 50 രൂപയാക്കി ഉയർത്തിയിരുന്നു. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള സ്റ്റേഷനുകളിൽ നിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായി.