തിരുവനന്തപുരം: എൻസിസി 73-ാം വാർഷികാഘോഷം ഇന്നു മുതൽ ഡിസംബർ രണ്ടുവരെ നടക്കും. രക്തദാനം, കൂട്ടയോട്ടം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വൃക്ഷത്തൈ നടീൽ ഇന്നു രാവിലെ 10.30നു കോഴിക്കോട് എൻസിസി കോംപ്ലക്സിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കൂട്ടയോട്ടം 28നു രാവിലെ 7.30നു തൃശൂർ കേരള വർമ കോളജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും 8.30നു തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫ്ളാഗ് ഓഫ് ചെയ്യും. ഡിസംബർ രണ്ടിന് കോഴിക്കോട് എൻസിസി കോംപ്ലക്സ് വെസ്റ്റ് ഹില്ലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി എൻസിസി കേഡറ്റുകളോടു സംവദിക്കും.
എൻസിസി വാർഷികാഘോഷം ഇന്നു മുതൽ
01:12 AM Nov 26, 2021 | Deepika.com