കോഴിക്കോട്: ഗാര്‍ഹിക പീഡനത്തത്തുടര്ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരേ കൂടുതല്‍ നടപടിക്കു സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി.
സിഐക്കെതിരേ സ്വയം കേസെടുക്കുന്നതും പരിഗണനയിലാണ്. ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു. സിഐ സുധീര്‍ തെറ്റ് ആവര്‍ത്തിക്കുന്നുവെന്നാണ് മാധ്യമവാര്‍ത്തകളിലൂടെ മനസിലായത്.
വിഷയത്തില്‍ നിലവില്‍ വനിതാ കമ്മീഷന് കേസ് എടുത്തിട്ടില്ലെന്നും സതീദേവി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അക്രമനിര്‍മാര്‍ജന അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായുള്ള ജാഗ്രതാസമിതി പരിശീലനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സതീദേവി.
മോഫിയ വിഷയം: കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ
12:50 AM Nov 26, 2021 | Deepika.com