നീ​തി വേ​ണമെന്നു​ സ​ഹ​പാ​ഠി​ക​ള്‍

12:50 AM Nov 26, 2021 | Deepika.com
ആ​​ലു​​വ: മോ​​ഫി​​യ പ​​ര്‍​വീ​​ണി​​നു​നീ​​തി ല​​ഭി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​വു​​മാ​​യി സ​​ഹ​​പാ​​ഠി​​ക​​ളും സ​മ​ര​ത്തി​നെ​ത്തി. തൊ​​ടു​​പു​​ഴ അ​​ല്‍ അ​​സ​​ര്‍ കോ​​ള​​ജി​​ലെ ഇ​​രു​​പ​​തോ​​ളം വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞുമൂ​​ന്നോ​​ടെ ജ​​സ്റ്റീ​​സ് ഫോ​​ര്‍ മോഫി​​യ എ​​ന്ന പേ​​രി​​ല്‍ എ​​സി​​പി ഓ​​ഫീ​​സ് മാ​​ര്‍​ച്ച് ന​​ട​​ത്തി​​യ​​ത്.

നീ​​തി ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി സ​​മ​​രം തുടങ്ങുു​​മെ​​ന്ന് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​റ​ഞ്ഞു. ഒ​​രാ​​ഴ്ച മു​​മ്പ് കോ​​ള​​ജി​​ല്‍ വ​​ന്ന​​പ്പോ​​ള്‍ ര​​ണ്ട് ദി​​വ​​സം അ​​വ​​ധി​​യെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞാ​​ണ് മൊ​ഫി​യ പോ​​യ​​ത്.

തെ​​റ്റ് ക​​ണ്ടാ​​ല്‍ ചോ​ദ്യം​ചെ​യ്യു​ന്ന നി​​യ​​മ വി​​ദ്യാ​​ര്‍​ഥി​​യാ​​യി​​രു​​ന്നു മോഫി​​യ. സി​ഐ​യു​ടെ മാ​​ന​​സി​​ക പീ​​ഡ​​നം സ​​ഹി​​ക്കാ​​തെ​​യാ​​ണ് മോ​​ഫി​​യ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​തെ​​ന്നു സ​​ഹ​​പാ​​ഠി​ക​ൾ ആ​​രോ​​പി​​ച്ചു.
കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​ന്‍ പ്ര​​തി​​ഷേ​​ധ​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.