കുമളി: മാരക മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേരെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി. പീരുമേട് പരുന്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.
എറണാകുളം കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര (20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി സെബിൻ മാത്യു (34) എന്നിവരാണ് പിടിയിലായത്.
എറണാകുളം സ്വദേശിയായ യുവതി കഴിഞ്ഞദിവസം കുമളിയിലെ സ്വകാര്യ റിസോർട്ടിൽ മുറിഞ്ഞപുഴ സ്വദേശിയായ യുവാവുമൊന്നിച്ച് മുറി എടുത്തിരുന്നു. ഇവർ വിനോദസഞ്ചാരത്തിനായി പരുന്തുംപാറയിൽ എത്തിയപ്പോഴാണ് എംഡിഎംഎ 0.06 ഗ്രാം മയക്കുമരുന്നുമായി പിടിയിലായത്.
ഇവർ താമസിച്ചിരുന്ന കുമളിയിലെ ഹോട്ടൽ മുറിയിലും പരിശോധന നടത്തി. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ. കാർത്തികേയൻ, അസി. ഇൻസ്പെക്ടർ ബിനീഷ് കുമാർ, രാജ്കുമാർ, സതീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശശികല തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്നുമായി യുവതിയും സുഹൃത്തും പിടിയിൽ
12:50 AM Nov 26, 2021 | Deepika.com