തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,987 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.05%. 66,165 സാന്പിളുകൾ പരിശോധിച്ചു.
ഇന്നലെ 56 മരണം സ്ഥിരീകരിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 328 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 38,737 ആയി. 5,094 പേർ രോഗമുക്തി നേടി. 51,804 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂർ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസർഗോഡ് 120 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാന്പിളുകളാണ് പരിശോധിച്ചത്.
5987 പേർക്കു കോവിഡ്
12:50 AM Nov 26, 2021 | Deepika.com