തിരുവനന്തപുരം: ചിത്ര കലാമണ്ഡലം ഏർപ്പെടുത്തിയ വേലുത്തന്പി ദളവ ദേശീയ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്. 50111 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മാധവൻ ബി.നായർ ചെയർമാനും ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ.ബി.എസ്. ബാലചന്ദ്രൻ, വി.എസ്. ഹരീന്ദ്രനാഥ് എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ ചിത്ര കലാമണ്ഡലം പ്രസിഡന്റ് മുട്ടക്കാട് രവീന്ദ്രൻനായർ, ജനറൽ സെക്രട്ടറി സുദർശനൻ കാർത്തിക പറന്പിൽ, ജഡ്ജിംഗ് കമ്മിറ്റിയംഗങ്ങളായ മാധവൻ ബി. നായർ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ.ബി.എസ്. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വേലുത്തന്പി ദളവ ദേശീയ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്
12:50 AM Nov 26, 2021 | Deepika.com