നെടുമ്പാശേരി: തിരുവന്തപുരത്തുനിന്ന് നെടുമ്പാശേരിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇൻഡിഗോ പുനരാരംഭിച്ചു.
എല്ലാ ദിവസവും വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന വിമാനം ഒരു മണിക്കൂർ കൊണ്ട് നെടുമ്പാശേരിയിലെത്തിച്ചേരും. പിറ്റേന്ന് രാവിലെ 9.45നാണ് ഇവിടെ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുക. 3,800 മുതൽ 4,000 രൂപ വരെയാണ് ഓൺലൈൻ സൈറ്റുകളിൽ ടിക്കറ്റ് നിരക്ക്.
ഇൻഡിഗോയും എയർപോർട്ട് അഥോറിറ്റിയും തമ്മിലുള്ള തർക്കങ്ങളെ തുടർന്നാണ് രണ്ടു വർഷം മുൻപ് സർവീസ് നിർത്തിവച്ചത്.
തിരുവനന്തപുരം- നെടുമ്പാശേരി വിമാന സർവീസ് പുനരാരംഭിച്ചു
12:50 AM Nov 26, 2021 | Deepika.com