തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,080 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 40 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 156 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,495 ആയി.
ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം-873, കോഴിക്കോട്-740, തിരുവനന്തപുരം-621, തൃശൂർ-521, കണ്ണൂർ-361, കോട്ടയം-343, കൊല്ലം-307, ഇടുക്കി-276, വയനാട്-228, പത്തനംതിട്ട-206, മലപ്പുറം-203, പാലക്കാട്-175, ആലപ്പുഴ-143, കാസർഗോഡ്-83.
5,080 പേർക്കു കോവിഡ്
01:54 AM Nov 22, 2021 | Deepika.com