ചോ​ക്ലേ​റ്റ് രൂപത്തിൽ കേരളത്തിലേക്ക് മ​യ​ക്കു മ​രു​ന്ന്: ഒരാൾ പിടിയിൽ

12:54 AM Nov 22, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചോ​​​ക്ലേ​​​റ്റി​​​ലും ച്യൂ​​​യിം​​​ഗ​​​ത്തി​​​ലു​​​മാ​​​ക്കി സ​​​മ്മാ​​​ന​​​പ്പൊ​​​തി​​​യെ​​​ന്ന വ്യാ​​​ജേ​​​ന പാ​​​ഴ്സ​​​ലാ​​​യി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച വ​​​ൻ മ​​​യ​​​ക്കുമരുന്നു ശേ​​​ഖ​​​രം ന​​​ർ​​​കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ പി​​​ടി​​​കൂ​​​ടി. കൊ​​​റി​​​യ​​​ർ ഏ​​​റ്റു​​​വാ​​​ങ്ങാ​​​നി​​​രു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്തു വ​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് അ​​​യ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ശേ​​​ഖ​​​രം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ത​​​ന്നെ നാ​​​ർ​​​കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. 244 ഗ്രാം ​​​ആം​​​ഫി​​​റ്റ​​​മി​​​ൻ, 25 എ​​​ൽ​​​എ​​​സ്ഡി സ്റ്റാ​​​ന്പു​​​ക​​​ൾ ര​​​ണ്ട് ഗ്രാം ​​​മെ​​​ത്ത​​​ക്വ​​​ലോ​​​ണ്‍ എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ച്യൂ​​​യിം​​​ഗം, ചോ​​​ക്ക​​​ളേ​​​റ്റ് ഉ​​​ത്പ​​​ന്നം എ​​​ന്ന​​​വ​​​യ്ക്കു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച് സ​​​മ്മാ​​​ന​​​മാ​​​യി പൊ​​​തി​​​ഞ്ഞാ​​​ണ് അ​​​യ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് നേ​​​രി​​​ട്ടെ​​​ത്തി​​​ക്കു​​​ന്ന​​​ത് പി​​​ടി​​​ക്ക​​​പ്പെ​​​ട്ടു തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് കൈ​​​മാ​​​റ്റം കൊ​​​റി​​​യ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ഴ്സ​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ വ​​​ഴി​​​യാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലു​​​മാ​​​യി എ​​​ൻ​​​സി​​​ബി അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​കൂ​​​ടി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ക്കാ​​​നു​​​ള്ള​​​താ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ 11നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കൊ​​​റി​​​യ​​​ർ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ക​​​ണ്‍​ട്രോ​​​ൾ ബ്യൂ​​​റോ പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. 40 ഗ്രാം ​​​മെ​​​ത്താ​​​ഫെ​​​റ്റ​​​മി​​​നാ​​​ണ് അ​​​യ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. ഒ​​​ഡീ​​​ഷ, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ക​​​ഞ്ചാ​​​വ്, ഹാ​​​ഷി​​​ഷ് എ​​​ന്നി​​​വ എ​​​ത്തു​​​ന്ന​​​തി​​​ന് പു​​​റ​​​മേ​​​യാ​​​ണ് സി​​​ന്ത​​​റ്റി​​​ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളും എത്തുന്നത്.