തിരുവനന്തപുരം: ആർസിസി (റീജണൽ കാൻസർ സെന്റർ) സ്ഥാപക ഡയറക്ടറും പ്രശസ്ത കാൻസർ രോഗ വിദഗ്ധനുമായ ഡോ. എം. കൃഷ്ണൻ നായർ (82) അന്തരിച്ചു.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടത്തി.
ഇലങ്കത്ത് വീട്ടിൽ ബാങ്കർ കെ. നാരായണൻപിള്ളയുടെയും കാർത്യായനിയമ്മയുടെയും മകൾ വത്സലയാണ് ഭാര്യ. മകൾ: പരേതയായ മഞ്ജു. മരുമകൻ: വി. രവീന്ദ്രൻ (റിട്ട. ഡെപ്യൂട്ടി സിഎജി)
ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു
01:01 AM Oct 29, 2021 | Deepika.com