തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 9,445 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് മരണം മുപ്പതിനായിരത്തിനടുത്തെത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.42%. 51 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. ഇന്നലെ 93 മരണം കൂടി സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 199 മരണങ്ങളും മതിയായ രേഖകളില്ലാത്തതിനാൽ സ്ഥിരീകരിക്കാതിരുന്ന ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 29,977 ആയി.
സംസ്ഥാനത്ത് 9,445 പേർക്കു കോവിഡ്, മരണം 30,000 ലേക്ക്
01:22 AM Oct 28, 2021 | Deepika.com