കൊച്ചി: പെട്രോള്‍- ഡീസല്‍ വില നിയന്ത്രിക്കാനായി ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നല്കിയ പൊതുതാത്പര്യ ഹര്‍ജി നവംബര്‍ നാലിനു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
നിലവിലെ ഇന്ധന വിലയുടെ 60 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണെന്നും, പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതൊഴിവാകുമെന്നതിനാല് വില കുറയുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
പെട്രോള്‍-ഡീസല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി മാറ്റി
12:59 AM Oct 28, 2021 | Deepika.com