തിരുവനന്തപുരം : ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവും പാർട്ടി പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗവുമായ പി.എസ്.ജയചന്ദ്രനെ സിപിഎം പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കി.
ഇന്നലെ ചേർന്ന സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയാണു നടപടിയെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ വട്ടപ്പാറ ബിജു, സി.വേലായുധൻ നായർ, ജയപാൽ എന്നിവരെ നിശ്ചയിച്ചു.
അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പി.എസ്.ജയചന്ദ്രനെതിരേ നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ലോക്കൽ കമ്മിറ്റിയിൽ നിന്നു ജയചന്ദ്രനെ ഒഴിവാക്കാതെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കിയാൽ മതിയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജില്ലാ സെക്രട്ടറിയേറ്റംഗം കെ.സി.വിക്രമന്റെ സാന്നിധ്യത്തിലായിരുന്നു ലോക്കൽ കമ്മിറ്റി.
ദത്ത് വിവാദം: അനുപമയുടെ പിതാവിനു സിപിഎം വിലക്ക്
12:59 AM Oct 28, 2021 | Deepika.com