തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡാം ഏറെ പഴക്കം ചെന്നിട്ടുള്ളതാണ്. ഈ വസ്തുത മനസിലാക്കി തീരുമാനം കൈക്കൊള്ളണം.
പുതിയ അണക്കെട്ടാണു വേണ്ടത്. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി നടത്തുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ട്.
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ശാശ്വത പരിഹാരത്തിനു കോടതി ഇടപെടണമെന്നും ഗവർണർ പറഞ്ഞു.
പുതിയ ഡാം വേണമെന്നു ഗവർണർ
02:05 AM Oct 27, 2021 | Deepika.com