തിരുവനന്തപുരം: സ്കൂളുകളിൽ ഹെഡ്മാസ്റ്റർക്കും ഹെഡ്മിസ്ട്രസിനുമൊപ്പം വൈസ് പ്രിൻസിപ്പൽ പദവിയും തുല്യമാക്കി.
ഇന്നലെ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട 2021 ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ബില്ലിലാണ് പുതിയ ഭേദഗതി നിർദേശിക്കുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ പേര് പൊതുവിദ്യാഭ്യസം എന്നു മാറി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നത് വിദ്യാഭ്യാസ ഡയറക്ടർ ജനറലായി മാറി.
ഖാദർ കമ്മിറ്റി ശിപാർശ പ്രകാരമാണ് 2019ൽ ഇതുസംബന്ധിച്ച് ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസിന് നിയമസാധുത നൽകാനാണ് നിയമ ഭേദഗതി ബിൽ നിയമസഭയിൽ മന്ത്രി വി. ശിവൻകുട്ടി അവതരിപ്പിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ചു നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി മറുപടിപ്രസംഗത്തിൽ പറഞ്ഞു. ഒരു സ്കൂളിൽ പല അധികാര സ്ഥാനങ്ങളുള്ളത് പ്രശ്നമുണ്ടാക്കുന്നു. "ഒരു വിദ്യാലയം ഒരു അധികാരി' എന്ന നിലയിലാണ് നിയമഭേദഗതി വരുത്തുന്നത്. നിയമഭേദഗതിയോടെ 10, 11, 12 ക്ലാസുകൾ ഒരു കുടക്കീഴിലാകും.
ഹെഡ്മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ പദവികൾ തുല്യമാക്കി
02:05 AM Oct 27, 2021 | Deepika.com