പ​രു​മ​ല പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി

02:05 AM Oct 27, 2021 | Deepika.com
മാ​ന്നാ​ർ: വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​രു​മ​ല പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി.​ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 119-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു തു​ട​ക്കം കു​റി​ച്ച് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കൊ​ടി​യേ​റ്റ് ക​ർ​മം നി​ര്‍​വ​ഹി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​രു​മ​ല ക​ബ​റി​ങ്ക​ലി​ലെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്ക‌ു ശേ​ഷം പ​ള്ളി​യി​ൽനി​ന്നു കൊ​ടി​ക​ളു​മേ​ന്തി​യു​ള്ള റാ​സ ആ​രം​ഭി​ച്ചു. ന​ദി​ക്ക​ര​യി​ലു​ള്ള കു​രി​ശ​ടി​യി​ൽ എ​ത്തി ധൂ​പപ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷം അ​വി​ടെ​യു​ള്ള കൊ​ടി​മ​ര​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വ കൊ​ടി​യേ​റ്റി. വി​ശ്വാ​സി​ക​ൾ ആ​ചാ​ര​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​കാ​ശ​ത്തേ​ക്കു വെ​റ്റി​ല പ​റ​ത്തി. തു​ട​ർ​ന്ന് പ​ള്ളി​മു​റ്റ​ത്തു​ള്ള ര​ണ്ടു​കൊ​ടി​മ​ര​ങ്ങ​ളി​ലും കൊ​ടി​യേ​റ്റി.

ഇ​ന്ന​ലെ പ​രു​മ​ല​യി​ലെ മൂ​ന്നു ഭ​വ​ന​ങ്ങ​ളി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന കൊ​ടി​ക​ൾ 12 മ​ണി​യോ​ടെ ക​ബ​റി​ങ്ക​ലി​ൽ എ​ത്തി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ​ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ​സ്, അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​യ​സ്‌​കോ​റോ​സ് എ​ന്നി​വ​രും പങ്കെടു ത്തു.