കൊച്ചി: മതിയായ രേഖകളുമായി ചികിത്സയ്ക്ക് കൊച്ചിയിലെത്തിയ പാക് പൗരന്മാരായ സഹോദരന്മാര്ക്ക് മടങ്ങിപ്പോകാന്‍ മൂന്നു ദിവസത്തിനകം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഹര്‍ജിക്കാര്‍ക്കെതിരെ കേസെടുത്തതിനു ന്യായീകരണമില്ലെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച്, വിദേശ പൗരന്മാര് ഉള്‍പ്പെട്ട വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി ഉത്തരവാദിത്വവും ജാഗ്രതയും കാണിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇവര്‍ക്കെതിരെ വിദേശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസും ജസ്റ്റീസ് കെ. ഹരിപാല്‍ റദ്ദാക്കി. ഇമ്രാന് മുഹമ്മദ്, അലി അസ്ഗര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇമ്രാന്റെ ചികിത്സയ്ക്കു വേണ്ടിയാണു ഹര്‍ജിക്കാര്‍ സിംഗിള്‍ എന്‍ട്രി മെഡിക്കല്‍ വിസയില്‍ കഴിഞ്ഞ ഓഗസ്റ്റ് 18ന് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. തൊട്ടടുത്ത ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്റര്‍നാഷണലില്‍ ഇമ്രാനെ അഡ്മിറ്റാക്കി.
അതിന്റെ രേഖകള്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നും തങ്ങള്‍ എത്തിയതു ആശുപത്രി അധികൃതര്‍ എറണാകുളം സ്പെഷല്‍ ബ്രാഞ്ച് പോലീസില്‍ അറിയിച്ചിരുന്നെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.
ചികിത്സയ്ക്കെത്തിയ പാക് പൗരന്മാര്ക്ക് മൂന്നു ദിവസത്തിനകം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി
12:15 AM Oct 27, 2021 | Deepika.com