കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ റഫറണ്ടത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ബോര്‍ഡിലെ റഫറണ്ടം നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതു തടയാന്‍ റിട്ടേണിംഗ് ഓഫീസര്‍ തന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആ നിലയ്ക്ക് ഹര്‍ജി അനാവശ്യമാണെന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
പോലീസ് സംരക്ഷണം: ഹര്‍ജി തീര്‍പ്പാക്കി
12:14 AM Oct 27, 2021 | Deepika.com