പ്ല​സ് വ​ണ്‍ സീ​റ്റു​ക​ൾ കൂ​ട്ടും

01:20 AM Oct 26, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സീ​​​റ്റ ് ക്ഷാ​​​മ​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ പ്ല​​​സ് വ​​​ണ്‍ സീ​​​റ്റു​​​ക​​​ൾ കൂ​​​ട്ടാ​​നും വേ​​​ണ്ടി​​വ​​​ന്നാ​​​ൽ പു​​​തി​​​യ ബാ​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കാ​​നും തീ​​രു​​മാ​​നം.

സം​​​സ്ഥാ​​​ന​​​ത്ത് പ്ല​​​സ് വ​​​ണ്ണി​​​ന് സീ​​​റ്റ് ക്ഷാ​​​മം ഉ​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​ വി​​​ഷ​​​യ​​​ത്തി​​​നും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച 1,25,509 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 5,812 പേ​​ർ​​ക്ക് ഇ​​​നി​​​യും അ​​​ഡ്മി​​​ഷ​​​ൻ കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

78 താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ 50 തിലും പ്ല​​​സ് വ​​​ണ്ണി​​​ന് സീ​​​റ്റ്ക്ഷാ​​​മം ഉ​​​ണ്ട്. 20% സീ​​​റ്റ് വ​​​ർ​​​ധി​​പ്പി​​ച്ച ജി​​​ല്ല​​​ക​​ളി​​ൽ ആ​​​വ​​​ശ്യം നോ​​​ക്കി സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ 10% സീ​​​റ്റ് കൂ​​​ടി അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. എ​​​യ്ഡ​​​ഡ്, അ​​​ണ്‍​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കുവി​​​ധേ​​​യ​​​മാ​​​യി ഇ​​തേ മാ​​ന​​ദ​​ണ്ഡ​​ത്തി​​ൽ സീ​​​റ്റ് വ​​​ർ​​​ധി​​​പ്പി​​​ക്കും.

സ​​​യ​​​ൻ​​​സ് ഗ്രൂ​​​പ്പി​​​ന് വേ​​​ണ്ടി​​വ​​​ന്നാ​​​ൽ താ​​ത്കാ​​ലി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കും.​​ സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​ ശേ​​​ഷം സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​​ക്കും. അ​​ത​​നു​​സ​​രി​​ച്ചാ​​ണ് സീ​​റ്റ് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്.

വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ ന​​​ല്ലൂ​​​ർ​​​നാ​​​ട് അം​​​ബേ​​​ദ്ക​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ മോ​​​ഡ​​​ൽ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളി​​​ലും ക​​ല്പ​​റ്റ​​യി​​ലെ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മോ​​​ഡ​​​ൽ റെ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ൾ ഫോ​​​ർ ഗേ​​​ൾ​​​സി​​ലും ഓ​​രോ ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ബാ​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കും.