കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ച സംഭവത്തില്‍ മോന്സന് മാവുങ്കലിന്റെ മാനേജരായ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തു.
മോന്‍സന്റെ നിര്‍ദേശപ്രകാരം പെന്‍ഡ്രൈവുകള്‍ കത്തിച്ചുകളഞ്ഞെന്ന് ഞായറാഴ്ച ജിഷ്ണു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പെന്‍ഡ്രൈവ് കത്തിച്ചതടക്കം മോന്‍സനു വേണ്ടി ചെയ്ത വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ഞായറാഴ്ചയാണ് ജിഷ്ണുവിനെ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
മോന്‍സന്റെ മാനേജരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
01:20 AM Oct 26, 2021 | Deepika.com