കോട്ടയം: യൂത്ത്ഫ്രണ്ട് എമ്മിന്റെ പുതിയ സംസ്ഥാനപ്രസിഡന്റായി റോണി മാത്യുവിനെയും സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി സിറിയക്ക് ചാഴികാടനെയും തെരഞ്ഞെടുത്തു.
കേരളാ യുവജനക്ഷേമബോർഡ് അംഗമായ റോണി മാത്യു 2007 മുതൽ 2010 വരെ കെ എസ് സി -എം സംസ്ഥാന അധ്യക്ഷനായിരുന്നു. കോതമംഗലം സ്വദേശിയാണ്.
സംസ്ഥാന വൈസ്പ്രസിഡന്റുമാരായി ഡാവി സ്റ്റീഫൻ, ബഷീർ കൂർമ്മത്ത്, വിജോ ജോസ്, തോമസ്ക്കുട്ടി വരിക്കയിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജോജി പി. തോമസ്, ഷിബു തോമസ്, ജോബിൻ ജോളി, അമൽ കെ. ജോയി, അനൂപ് കെ. ജോണ്‍, ജനറൽ സെക്രട്ടറിമാരായി ഷെയ്ഖ് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ആൽബിൻ തോമസ് പേണ്ടാനം, അഖിൽ ഉള്ളംപള്ളി, എൽബി കുഞ്ചിറക്കാട്ടിൽ, അബേഷ് അലോഷ്യസ്, രണ്‍ദീപ മീനാഭവൻ, റോബി ജോർജ്, അയ്യപ്പൻ പിള്ള, നജിജോ ജോസഫ്, ശരത് ജോസ്, ബിറ്റു വൃന്ദാവൻ, സണ്ണി സ്റ്റോറിൽ, രാജു ചെറിയംകാലാ, രാജേഷ് ഐപ്പ്, ട്രഷറർ സാബിൻ ജോണ്‍ അയ്യകംപറന്പിൽ, സർഗവേദി കണ്‍വീനറായി ടോം ഇമ്മട്ടിയേയും തെരഞ്ഞെടുത്തു.
റോണി മാത്യു യൂത്ത് ഫ്രണ്ട് -എം പ്രസിഡന്റ്, സിറിയക്ക് ചാഴികാടൻ ജനറൽ സെക്രട്ടറി
01:20 AM Oct 26, 2021 | Deepika.com