കോട്ടാങ്ങലിൽ യുവതി കാമുകന്‍റെ വീട്ടിൽ മരിച്ച സംഭവം കൊലപാതകമെന്ന്; അറസ്റ്റിലായത് പ്രദേശവാസിയായ തടി വ്യാപാരി

12:44 AM Oct 26, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ലി​ൽ ഭ​ർ​ത്തൃ​മ​തി​യാ​യ യു​വ​തി കാ​മു​ക​ന്‍റെ വീ​ട്ടി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വ​ഴി​ത്തി​രി​വ്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്ന കേ​സ് കൊ​ല​പാ​ത​ക​മെ​ന്നു ക​ണ്ടെ​ത്തി​യ​തി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ​ത് പ്ര​ദേ​ശ​വാ​സി​യാ​യ ത​ടി വ്യാ​പാ​രി. ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന ക​ണ്ടെ​ത്ത​ലും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി.

കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ മാ​പ്പൂ​ര് റ്റി​ഞ്ചു മൈ​ക്കി​ളി​ന്‍റെ (26) ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019ൽ ​പെ​രു​ന്പെ​ട്ടി പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാണ് കോ​ട്ടാ​ങ്ങ​ൽ പു​ളി​മൂ​ട്ടി​ൽ ന​സീ​റി​നെ (നെ​യ്മോ​ൻ - 39) ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

2019 ഡി​സം​ബ​ർ 15നാ​ണ് റ്റി​ഞ്ചു​വി​നെ കോ​ട്ടാ​ങ്ങ​ൽ പു​ല്ലാ​ന്നി​പ്പാ​റ ക​ണ​യി​ങ്ക​ൽ റ്റി​ജി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ ക​ട്ടി​ലി​ൽ ത​ല ഇ​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ റ്റി​ഞ്ചു​വി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ന​സീ​ർ തു​ട​ർ​ന്ന് മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഇ​രു​ന്പ് ഹൂ​ക്കി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

സം​ഭ​വ​ദി​വ​സം രാ​വി​ലെ 9.45നും ​വൈ​കു​ന്നേ​രം 4.30 നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. തൂ​ങ്ങി​മ​ര​ണം എ​ന്ന നി​ല​ക്കാ​യി​രു​ന്നു ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം.

2017ൽ ​വി​വാ​ഹി​ത​യാ​യ റ്റി​ഞ്ചു ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ആ​റു മാ​സ​മാ​യി കാ​മു​ക​നാ​യ റ്റി​ജി​ൻ ജോ​സ​ഫി​നൊ​പ്പം ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സം​ഭ​വ​ദി​വ​സം കാ​മു​ക​നും അ​യാ​ളു​ടെ അ​ച്ഛ​നും പു​റ​ത്തു പോ​യ​ശേ​ഷം റ്റി​ഞ്ചു മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ ​സ​മ​യം വീ​ട്ടി​ലെ​ത്തി​യ ത​ടി വ്യാ​പാ​രി​യാ​യ ന​സീ​ർ റ്റി​ഞ്ചു​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യും ആ​ത്മ​ഹ​ത്യ​യെ​ന്നു വ​രു​ത്തിത്തീ​ർ​ക്കാ​ൻ കെ​ട്ടി​ത്തൂ​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.