കു​ട്ടി​ക​ൾ​ക്കു ബൂ​സ്റ്റ​ർ മ​രു​ന്ന് കി​ട്ടാ​ൻ ര​ക്ഷി​താ​വ് ഐ​ടി പ​ഠി​ക്ക​ണം!

12:44 AM Oct 26, 2021 | Deepika.com
തൃ​​​ശൂ​​​ർ: സ്കൂ​​​ൾ തു​​​റ​​​ക്ക​​​ലി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കു​​​ട്ടി​​​ക​​​ൾ​​​ക്കു ഹോ​​​മി​​​യോ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്ന് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ ആ​​​ദ്യം സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ​​​ഠി​​​ക്ക​​​ണം. ന​​​ല്ല രീ​​​തി​​​യി​​​ൽ ന​​​ട​​​പ്പാ​​​കേ​​​ണ്ട പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​തി​​​രി​​​ഞ്ഞ ന​​​ട​​​പ​​​ടി​​​ക്ര​​​മം മൂ​​​ലം എ​​​ങ്ങ​​​നെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കാ​​​മെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ​​​യെ​​​ന്ന് ആ​​​ക്ഷേ​​​പം.

ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ന്‍റെ ഇ​​​മ്യൂ​​​ണി​​​റ്റി ബൂ​​​സ്റ്റ​​​ർ മ​​​രു​​​ന്ന് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​വ് ആ​​​ദ്യം കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ സ്ലോ​​​ട്ട് ക​​​ണ്ടെ​​​ത്തു​​​ന്ന മാ​​​തൃ​​​ക​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണം.

ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ പേ​​​ര്, ഫോ​​​ണ്‍ ന​​​മ്പ​​​ർ, ആ​​​ധാ​​​ർ ന​​മ്പ​​പ​​​ർ എ​​​ന്നി​​​വ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പു​​​തി​​​യ പാ​​​സ്‌​​​വേ​​​ഡ് ഉ​​​ണ്ടാ​​​ക്ക​​​ണം. നി​​​ര​​​വ​​​ധി ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ഓ​​​ണ്‍​ലൈ​​​ൻ ടോ​​​ക്ക​​​ണ്‍ വാ​​​ങ്ങി പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഹോ​​​മി​​​യോ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്ത​​​ണം.

എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും അ​​​യേ​​​ണ്‍ ഗു​​​ളി​​​ക​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ഒ​​​ന്നു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് വി​​​ത​​​ര​​​ണം. അ​​​രി​​​വി​​​ത​​​ര​​​ണ​​​വും ഭ​​​ക്ഷ്യ​​​കി​​​റ്റ് വി​​​ത​​​ര​​​ണ​​​വു​​​മൊ​​​ക്കെ നൂ​​​ലാ​​​മാ​​​ല​​​ക​​​ളി​​​ല്ലാ​​​തെ ന​​​ട​​​ന്നു​​​വ​​​രു​​​ന്നു​​​ണ്ട്. അ​​​പ്പോ​​​ഴാ​​​ണ് ഹോ​​​മി​​​യോ മ​​​രു​​​ന്നു കി​​​ട്ടാ​​​ൻ ഇ​​​ത്ര​​​യും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ.