തിരുവനന്തപുരം: സംസ്ഥാനത്ത് 228 മരണംകൂടി കോവിഡ് പട്ടികയിൽ പെടുത്തി. ഇന്നലെ സ്ഥിരീകരിച്ച 53 മരണം കൂടാതെയാണിത്. ഇതോടെ ആകെ മരണം 28,873 ആയി.
സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ ഒന്‍പതു മരണങ്ങളും മതിയായ രേഖകളില്ലാത്തതു കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളുമാണ് പട്ടികയിൽ പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായി മുൻ മരണങ്ങൾ കോവിഡ് പട്ടികയിൽ പെടുത്തിയിരുന്നു.
സംസ്ഥാനത്ത് 228 മരണംകൂടി കോവിഡ് പട്ടികയിൽ; ആകെ മരണം 28,873 ആയി
12:44 AM Oct 26, 2021 | Deepika.com